Header 1 vadesheri (working)

കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി.

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളത്ത് മാലിന്യം തള്ളിയ വ്യക്തിയെ കയ്യോടെ പിടികൂടി.
തൃശ്ശൂർ റോഡിൽ ബഥനി സ്കൂളിന് എതിർവശത്ത് റോഡരുകിൽ മാലിന്യം തള്ളിയ വ്യക്തിയെ നഗരസഭ സെക്രട്ടറി കെ.കെ.മനോജും ജെ.എച്ച്ഐ മാരായ രാജീൻ പി.എൻ, രാമാനുജൻ എന്നിവർ ചേർന്ന് കയ്യോടെ പിടി കൂടി. മാലിന്യം ശാസ്ത്രീയമായി സംസ്കരിയ്ക്കുന്നതിന് ബയോ ബിൻ സബ്സിഡി നിരക്കിൽ നഗരസഭ നൽകി വരുന്നുണ്ട്. ആയത് ഉപയോഗപ്പെടുത്താതയും, എല്ലാ മാസവും അജൈവ മാലിന്യങ്ങൾ ശേഖരിയ്ക്കുന്നതിന് വീടുകളിൽ എത്തുന്ന ഹരിത കർമ്മ സേനയെ മുഖവിലക്കെടുക്കാതയും , നഗരസഭയേയും നഗരസഭ നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് പൊതു ഇടങ്ങളും ജലാശയങ്ങളും മലിനമാക്കുകയും പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും വിധം പ്രവർത്തിയ്ക്കുകയും ചെയ്യുന്നവരെ പരസ്യ വിചാരണ ചെയ്യാൻ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് സെക്രട്ടറി കെ.കെ. മനോജ് ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)