Header 1 vadesheri (working)

ഗുരുവായൂർ ബസ് സ്റ്റാന്റ് നിർമാണം , കച്ചവടക്കാരുമായി ചർച്ച നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാന്റ് നിർമാണത്തിന്റെ മുന്നോടിയായി നിലവിലെ കച്ചവടക്കാരുമായി നഗര സഭ അധികൃതർ ചർച്ച നടത്തി .ശബരിമല സീസൺ തുടങ്ങുന്നതിന് മുൻപായി നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മറ്റു പ്രയാസമുണ്ടാകില്ല എന്ന് കച്ചവടക്കാരും
മുഴുവൻ കച്ചവടക്കാർക്കും നിർമ്മാണം പൂർത്തിയാകുന്നത് വരെ താൽക്കാലിക കടമുറികൾക്കുള്ള സ്ഥലം നൽകുവാൻ നഗരസഭയും ധാരണയായി .

First Paragraph Rugmini Regency (working)

പുതിയ ബസ്സ് സ്റ്റാൻഡ് ഷോപ്പിംങ് കോംപ്ലക്സിൽ 5000 ചതുരശ്ര അടിയിലധികം വരുന്ന കെട്ടിടത്തിൽ 84 മുറികളും 3 ഫുഡ് കോർട്ടുകളും അടക്കം 5 കോടിയോളം രൂപ ചിലവഴിച്ച് അതി മനോഹരമായ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്
നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ചെയർപേഴ്സന്റെ ചേംബറിൽ വെച്ച് നടന്ന യോഗത്തിൽ ബസ്സ് സ്റ്റാൻഡിന് ഉള്ളിൽ കച്ചവടം നടത്തി വരുന്ന മുഴുവൻ ലൈസൻസികളുടെയും സാന്നിധ്യമുണ്ടായിരുന്നു .
8 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

അതിവേഗത്തിൽ വളർന്നു വരുന്ന ഗുരുവായൂർ നഗരത്തിന്റെ വികസനത്തിന്റെ പ്രൗഡിയാകെ അടയാളപ്പെടുത്തുന്ന ഒന്നായി പുതുതായി പണി കഴിപ്പിക്കുന്ന ബസ്സ് സ്റ്റാൻഡും ഷോപ്പിംങ് കോംപ്ലക്സും മാറും .
നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി , വൈസ് ചെയർമാൻ കെ പി വിനോദ് , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷൻ ടി എസ് ഷെനിൽ , ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷ എം രതി , മുൻ ചെയർപേഴ്സൻ പ്രൊഫ : പി കെ ശാന്തകുമാരി , കൗൺസിലർമാരായ ആർ വി അബ്ദുൾ മജീദ് , അഭിലാഷ് വി ചന്ദ്രൻ , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , കച്ചവടക്കാരായ പി എ അരവിന്ദൻ , ഒ ടി ജോയി , ഇ പി സുരേഷ് , ബിജു പണിക്കശ്ശേരി , ഏറച്ചം വീട്ടിൽ റഷീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .

Second Paragraph  Amabdi Hadicrafts (working)