Post Header (woking) vadesheri

ബസിൽ വിദ്യർത്ഥിനിയെ കയറിപ്പിടിച്ച സബ് രജിസ്ട്രാര്‍ക്ക് സസ്‌പെൻഷൻ

Above Post Pazhidam (working)

തിരുവനന്തപുരം : ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹൊസ് ദുര്‍ഗ് സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹൊസ് ദുര്‍ഗ് സബ് രജിസ്ട്രാര്‍ പി. ജോയിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇയാളുടെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും കുറ്റകരവുമായതിനാലും ഇതുമൂലം സര്‍ക്കാരിന്റെയും വകുപ്പിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തയതിന്റെ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

Ambiswami restaurant

ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ബസിന്റെ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ജോയ് ദേഹത്ത് പിടിച്ചുവെന്നാണ് കൊല്ലം സ്വദേശി ആയ യുവതിയുടെ പരാതി. ബസ് കാടാമ്ബുഴ എത്തിയപ്പോള്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സബ് രജിസ്ട്രാറെ കോടതി റിമാൻഡ് ചെയ്തു