Post Header (woking) vadesheri

ചൂണ്ടൽ പാലം നിർമാണസ്തംഭനം, കോൺഗ്രസ് മാർച്ചും ധർണയും നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റോഡിൽ ചൂണ്ടൽ പാറ പാലത്തിന്റെ നിർമ്മാണം പാതി വഴിയിലെത്തി ഇഴഞ്ഞു നീങ്ങുന്നത് മണലൂർ എം എൽ എയുടെ കഴിവ് കേടും വികസന വിരുദ്ധ നിലപാടുമാണെന്ന് പി.എ മാധവൻ മുൻ എം എൽ എ കുറ്റപ്പെടുത്തി. ചൂണ്ടൽ പാലത്തിന്റെ നിർമ്മാണം സ്തംഭിപ്പിച്ച് ചൂണ്ടൽ -പൂങ്കുന്നം നാലുവരി പാതയുടെ വികസനം താറുമാറാക്കിയ മണലൂർ എം എൽ എ മുരളി പെരുനെല്ലിയുടെ വികസന വിരുദ്ധ നിലപാടുകൾക്കെതിരെ കോൺഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ.ടി സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.സി ശ്രീകുമാർ, ഡി സി സി സെക്രട്ടറിമാരായ വി വേണുഗോപാൽ, പി.കെ രാജൻ, പി മാധവൻ, സലാം വെന്മേനാട്; എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ എ.എം ജമാൽ, എൻ.എ നൗഷാദ്, സ്റ്റാൻലി മാനത്തിൽ, ഷാജൻ മാസ്റ്റർ, ജോസ് ചെറിയാൻ, ആന്റോ പോൾ, വി ബാലചന്ദ്രൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.