ഉദ്യോഗസ്ഥര്‍ പരാതിയില്ലാത്തവിധം ജനങ്ങളെ സേവിക്കുന്നവരാകണം : മന്ത്രി സുനിൽകുമാർ
ഗുരുവായൂര്‍: നല്ല സൗകര്യങ്ങളുള്ള ഓഫീസായതുകൊണ്ടുമാത്രം പോര,ഉദ്യോഗസ്ഥര്‍ പരാതിയില്ലാത്തവിധം ജനങ്ങളെ സേവിക്കുന്നതിലാണ് കാര്യമെന്ന് മന്ത്രി വി എസ്
സുനിൽകുമാർ .സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന വകുപ്പാണ് വില്ലേജ് ഉള്‍പ്പെടെയുള്ള റവന്യ വിഭാഗം.പരാതികള്‍ ഉണ്ടാകുന്നതും അവിടെയാണ്.അതുകൊണ്ട് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ പോലെ ഇടപെടേണ്ടതുണ്ട്.ഉത്തരവാദിത്തത്തോടെ പണിയെടുക്കാതെ ശമ്പളം വാങ്ങാമെന്ന് ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലത്തിലെ ആദ്യത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി .പഴഞ്ചന്‍ രീതീയില്‍ നിന്ന് മാറി സാങ്കേതിക സൗകര്യങ്ങളോടെ പണിയുന്ന ഗുരുവായൂരിലെ വില്ലേജ് മാതൃകാ ഓഫീസായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.
അധ്യക്ഷനായി.ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.എസ്.രേവതി മുഖ്യാതിഥിയായി.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജിപി.ജോസഫ്,മഞ്ജുഷസുരേഷ്,
കെ.പി.വിനോദ്,എം.എ.സതീദേവി,എം.കൃഷ്ണദാസ്,പി.മുഹമ്മദ് ബഷീര്‍,സി.എ.ഗോപപ്രതാപന്‍,കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അരക്കോടി രൂപ ചെലവിട്ട് രണ്ടായിരത്തിലേറെ ചതുരശ്രയടി വിസ്തൃതിയിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണിയുന്നത്.ഫ്രണ്ട് ഓഫീസ്,കോണ്‍ഫറന്‍സ് ഹാള്‍,സ്റ്റോര്‍ മുറി,വിശ്രമ മുറി,ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം ശൗചാലയം തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു.