Header 1 vadesheri (working)

ഗുരുവായൂർ പ്രസ് ഫോറം പുതിയ ഓഫീസ് ഉൽഘാടനം നാളെ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറത്തിന്റെ പുതിയ ഓഫിസ് വെള്ളിയാഴ്ച രാവിലെ പത്തിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ഭദ്രദീപം തെളിക്കും. ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ വി.എസ്. രേവതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കും. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഊരാലുങ്കല്‍ സൊസൈറ്റിയെ ആദരിക്കും. പ്രസ്‌ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍, സെക്രട്ടറി ടി.ജി. ഷൈജു, ട്രഷറര്‍ പി.കെ. രാജേഷ് ബാബു, വൈസ് പ്രസിഡന്റ് ശിവജി നാരായണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

First Paragraph Rugmini Regency (working)