Header 1 vadesheri (working)

ചാവക്കാട് കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Above Post Pazhidam (working)

ചാവക്കാട് :ബ്ലാങ്ങാട് കുമാരൻപടി കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി അങ്ങാടി മുഹിയുദ്ധീൻ പളളിക്കടുത്ത് താമസിക്കുന്ന പടിഞ്ഞാറെപഴയകം ഇമ്പിച്ചി(74) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30 ഓടെ കടലിൽ ഒഴുകി നടക്കുന്നത് കണ്ടെത്തിയത് കണ്ടത്. മുനക്കകടവ് കോസ്റ്റൽ പോലീസെത്തി മൃതദേഹം കരക്ക് കയറ്റി മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇയാൾ ധരിച്ചിരുന്ന ഷർട്ടിൽ പൊന്നാനിയിലുള്ള ടൈലറിങ്ങ് ഷോപ്പിന്റെ പേര് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ മുതൽ ഇമ്പിച്ചിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊന്നാനി പോലീസിൽ പരാതി നൽകിയിരുന്നു.

First Paragraph Rugmini Regency (working)