Madhavam header
Above Pot

അശ്വമേധം’ രണ്ടാംഘട്ട കുഷ്ഠരോഗ നിർണയ ക്യാമ്പിന് ജില്ലയിൽ തുടക്കമായി

കേച്ചേരി : കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ അശ്വമേധം കുഷ്ഠരോഗ നിർണയ ഗൃഹ സന്ദർശന പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ കേച്ചേരി ജ്ഞാനപ്രകാശിനി യു പി സ്‌കൂളിൽ മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. കുഷ്ഠരോഗ ബാധിതരെ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകുന്നതിനും കുഷ്ഠരോഗത്തിനെതിരായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമായാണ് അശ്വമേധം പദ്ധതി ആരംഭിച്ചിട്ടുള്ളത്.

ജില്ലയിൽ ഒക്ടോബർ ആറ് വരെയുളള ദിവസങ്ങളിലാണ് കുഷ്ഠരോഗ നിർണയ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ആരോഗ്യ വിഭാഗം ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും വളണ്ടിയർമാർ സന്ദർശനം നടത്തും. കുഷ്ഠരോഗ ലക്ഷണങ്ങൾ അന്വേഷിക്കുകയും സംശയമുളളവർക്ക് റഫറൽ സ്ലിപ് നൽകും തുടർന്ന് രോഗലക്ഷണമുള്ളവർക്ക് ആവശ്യമായ ചികിത്സയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നൽകും. മേഖലാടിസ്ഥാനത്തിൽ ചർമ്മരോഗ വിദഗ്ധൻ പരിശോധിച്ച് രോഗം ഉറപ്പു വരുത്തുകയും സ്വകാര്യത ഉറപ്പു വരുത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ആറ് മാസം മുതൽ 12 മാസം വരെയാണ് ചികിത്സ.

Astrologer

2018 ഡിസംബറിൽ നടത്തിയ അശ്വമേധം ഒന്നാം ഘട്ടത്തിലൂടെ ജില്ലയിൽ 26 കുഷ്ഠരോഗബാധിതരെ കണ്ടെത്തിയിരുന്നു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലും അശ്വമേധം ഉദ്ഘാടനങ്ങൾ അടുത്ത് തന്നെ നടക്കും. ബോധവൽക്കരണ ക്ലാസ്സുകൾ, ക്വിസ്, പോസ്റ്റർ-പെയിന്റിങ് മത്സരങ്ങൾ, ഫ്ളാഷ് മോബ്, വിദ്യാർത്ഥി റാലികൾ, ഗാനാലാപനം, നോട്ടീസ് വിതരണം എന്നിവയും സംഘടിപ്പിക്കും. ഇന്നും നാളെയും മറ്റന്നാളുമായി (സെപ്റ്റംബർ 24, 25, 26) വൈകീട്ട് അഞ്ച് മുതൽ ഒൻപത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബോധവത്ക്കരണ റോഡ് ഷോകളും നടത്തുന്നുണ്ട്.

buy and sell new

ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. കെ ജെ റീന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം പത്മിനി . ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ സുനിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം കെ ആന്റണി, ഷൈലജ പുഷ്പാകരൻ തുടങ്ങിയവർ സംസാരിച്ചു.

Vadasheri Footer