Header 1 vadesheri (working)

ഗുരുവായൂർ മേൽശാന്തി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ:ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേയ്ക്കുളള പുതിയ മേൽശാന്തിയെ തിങ്കളാഴ്ച്ച തിരഞ്ഞെടുക്കും. മേൽശാന്തി സ്ഥാനത്തേക്ക് 59 അപേക്ഷകരുണ്ടായിരുന്നു. 57 പേരെ വലിയതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ച്ച ആരംഭിയ്ക്കും.
യോഗ്യത നേടിയ അപേക്ഷകരുടെ പേരുകളിൽ നിന്ന് നറുക്കെടുത്ത് മേൽശാന്തിയെ നിശ്ചയിക്കും. ഗുരുവായൂരപ്പനു മുന്നിൽ നമസ്ക്കാരമണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി വെളളികുംഭത്തിൽ നിന്നും നറുക്കെടുക്കും. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നശേഷമാണ് ഭകതരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ്. പുതിയ മേൽശാന്തി സെപ്ററംബർ 30 ന് രാത്രി ചുമതലയേൽക്കും.

buy and sell new

First Paragraph Rugmini Regency (working)