Header 1 vadesheri (working)

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ? ഷമ്മി തിലകൻ .

Above Post Pazhidam (working)

തൃശൂർ : തീരദേശ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കെതിരെ ഉടമകള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി തിലകന്റെ പ്രതികരണം മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്‌ളാറ്റ് ഉടമകളോട് കാട്ടണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

First Paragraph Rugmini Regency (working)

ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മൂലമ്പള്ളിയിലെ_ദരിദ്രരോട്_കാണിക്കാത്ത_അനുകമ്പ_മരടിലെ_സമ്പന്ന_ഫ്ലാറ്റുടമകളോട്_കാട്ടണോ..?!

Second Paragraph  Amabdi Hadicrafts (working)

തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..!

സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ #ഇനിവരുന്ന_തലമുറയ്ക്ക്_ഇവിടെ_വാസം_സാധ്യമാക്കാനാണ്..!

അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ #ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

buy and sell new

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി #നിയമ_നിഷേധികളെ മാത്രം വിജയിപ്പിച്ചു

കൊണ്ടിരിക്കുന്ന നഗരസഭകളുടെ #വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?

#ഒന്നും_ചെയ്യാനാവില്ലെന്നറിയാം..!

കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.

പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം #ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ #മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.