Header 1 vadesheri (working)

ചാവക്കാട് മടേക്കടവിൽ മധ്യവയസ്കൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു

Above Post Pazhidam (working)

ചാവക്കാട്: മധ്യവയസ്‌ക്കന്‍ കാൽ വഴുതി വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു മടേക്കടവ് കണ്ണച്ചന്‍പുരക്കല്‍ കേശവൻ മകൻ ഗണേശനാണ് (52) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന തോട്ടിൽ മൃദദേഹം കണ്ടെത്തിയത് . രാത്രി ഓട്ടോയിൽ വന്നിറങ്ങി തോടിനരികത്ത് കൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനെ കാൽ വഴുതി വെള്ളം നിറഞ്ഞു കിടക്കുന്ന തോട്ടിൽ വീണ താകുമെന്നാണ്‌ കരുതുന്നത് .

First Paragraph Rugmini Regency (working)

buy and sell new

വീട്ടിൽ ആൾ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചലിൽ ആദ്യം ചെരിപ്പ് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കാൽ ഉയർന്ന് നിൽക്കുന്നത് കണ്ട് കരക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴ ടങ്ങിയിരുന്നു . രാവിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തി വൈകിട്ട് നഗര സഭ ശ്‌മശാനത്തിൽ സംസ്കരിച്ചു . രജനിയാണ് ഭാര്യ ഇവർക്ക് മക്കളില്ല . മോഹനൻ സഹോദരനാണ് .

Second Paragraph  Amabdi Hadicrafts (working)