ഗുരുവായൂരിൽ തിരുവോണ സദ്യ ഉണ്ടത് ഇരുപതിനായിരത്തോളം പേർ
ഗുരുവായൂർ : ഭഗവാന്റെ തിരുവോണ സദ്യയുണ്ണാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക് . ഇരുപതിനായിരത്തോളം പേർ ഭഗവാന്റെ വിഭവ സമൃദ്ധമായ ഓണ സദ്യയുണ്ടു .50 ചാക്ക് അരിയുടെ ചോറാണ് തയ്യാറാക്കിയിരുന്നത് . കാളന്‍, ഓലന്‍, എലിശ്ശേരി, അച്ചാര്‍, കായവറുത്തത്, പഴംനുറുക്ക്, പപ്പടം എന്നിവയും, പഴപ്രഥമനും അടങ്ങിയതാണ് തിരുവോണ സദ്യ
.രാവിലെ 9 ന് തെക്കേ നടപന്തലിൽ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് നിലവിളക്ക് കൊളുത്തി ഓണ സദ്യ വിതരണം ഉൽഘാടനം ചെയ്തു . ഭരണ സമിതി അംഗം കെ കെ രാമചന്ദ്രൻ അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ എന്നിവർ സംബന്ധിച്ചു .ഒരേ സമയം രണ്ടായിരത്തോളം പേർക്ക് ഭക്ഷണം വിളമ്പാനായുള്ള സൗകര്യം ഒരുക്കിയിരുന്നു . തെക്കേ പന്തലിൽ ദേവസ്വം എക്സിക്യൂറ്റീവ് എഞ്ചിനീയർ അരവിന്ദനും , ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാറിനും , പടിഞ്ഞാറേ പന്തലിൽ ഡി എ ശങ്കറിനുമായിരുന്നു ഓണ സദ്യയുടെ ചുമതല.
p