Post Header (woking) vadesheri

ദുബായിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍

Above Post Pazhidam (working)

ദുബയ്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഭാര്യയെ കൊലപ്പെടുത്താന്‍ കാരണം മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണന്ന് ഭര്‍ത്താവ് ദുബയ് പോലീസില്‍ മൊഴി നല്‍കി. കൊല്ലം തിരുമുല്ലക്കരം സ്വദേശി പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്റെ മകള്‍ സി വിദ്യാചന്ദ്രന്‍ (39) ആണ് ദുബയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. ജോലി സ്ഥലത്ത് നിന്നും പുറത്തേക്ക് വിളിച്ചിറക്കി കൊണ്ട് വന്ന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പില്‍ വെച്ചാണ് ഒളിപ്പിച്ച്‌ വെച്ചിരുന്ന കത്തിയെടുത്ത് കൃത്യം നിര്‍വ്വഹിച്ചത്.

Arya bhavan inner

buy and sell new

Second Paragraph  Sarovaram(working)

തന്നെ വഞ്ചിച്ച്‌ മറ്റൊരാളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഈയിടെയാണ് ഭാര്യയെ നാട്ടില്‍ നിന്നും ദുബയില്‍ കൊണ്ട് വന്നത്. ബസ്സ് സ്‌റ്റോപ്പില്‍ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഭര്‍ത്താവിനെ പോലീസ് പിടികൂടുകയായിരുന്നു.

Third paragraph Saravan bhavan