Madhavam header
Above Pot

രണ്ടോണ നാളിൽ ചാവക്കാട് പ്രചരയുടെ 3500 പേര്‍ക്കുള്ള ജനകീയ ഓണസദ്യ

ചാവക്കാട്: പ്രചരയുടെ ജനകീയ ഓണസദ്യ വ്യാഴാഴ്ച ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭാ ചത്വരത്തില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.വി.അബ്ദുള്‍ ഹമീദ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30-ന് ആരംഭിക്കുന്ന ജനകീയ ഓണസദ്യയില്‍ രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 3500 പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്നത്.

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഓണസദ്യയും ആഘോഷങ്ങളും നഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്നും ഇവര്‍ക്ക് ഓണാഘോഷവും ഓണസദ്യയും നഷ്ടപ്പെടരുതെന്ന ഉദ്ദേശ്യവും ജനകീയ ഓണസദ്യക്കുണ്ടെന്ന് അബ്ദുള്‍ ഹമീദ് പറഞ്ഞു. ”പ്രളയാനന്തരം അതിജീവനം നമ്മളൊന്നിച്ച്” എന്ന ആപ്തവാക്യത്തോടെയാണ് ജനകീയ ഓണസദ്യ സംഘടിപ്പിച്ചിരിക്കുന്നത്.കാലവര്‍ഷ കെടുതിയുടെ സമയത്ത് വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ അഹോരാത്രം പണിയെടുത്ത വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ പരിപാടിയില്‍ ആദരിക്കും.കെ.എസ്.ഇ.ബി. മണത്തല, ചാവക്കാട് സെക്ഷനിലെ ജീവനക്കാരെയാണ് ആദരിക്കുന്നത്.

Astrologer

buy and sell new

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെയും ആദരിക്കും. പ്രചരയുടെ വനിതാവിങ്ങിന്റെ കലാപരിപാടികളും ഇതോടൊപ്പമുണ്ടാവും.പ്രചരയുടെ നേതൃത്വത്തില്‍ ഡിസംബറില്‍ ഷാര്‍ജയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും ലോഗോ പ്രകാശനവും ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.മറ്റ് ഭാരവാഹികളായ അബ്ദുള്‍ ജാഫര്‍,കെ.സേതുമാധവന്‍,എ.എച്ച്.അക്ബര്‍,എ.കെ. ഷെഫീഖ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer