ഇരട്ടപ്പുഴ ഉദയവായന ശാലയുടെ ലൈബ്രറി കെട്ടിട ഉദ്ഘാടനം
ചാവക്കാട്: ഇരട്ടപ്പുഴ ഉദയവായന ശാലയുടെ ലൈബ്രറി കെട്ടിട ഉദ്ഘാടനവും, ഓണാഘോഷവും സെപ്തംമ്പര്‍ 12 13 തിയതികളില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ നളിനാക്ഷന്‍ ഇരട്ടപ്പുഴ പ്രസിഡന്റ് വി സി ഷാജു, എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു ജന: സെക്രട്ടറി വലീദ് തെരുവത്ത് , സിക്രട്ടറി കെ വി സിദ്ധാര്‍ത്ഥന്‍, കോഡിനേറ്റര്‍ സജീഷ് പുളിക്കല്‍, എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
12 ന് വൈകീട്ട് മൂന്ന് മണിക്ക് ലൈബ്രറ റി കെട്ടിടം കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീ രാമ ക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാവും, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍ ജില്ലാപഞ്ചായത്തഗം ഹസീന താജുദ്ധീന്‍, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ സി മുസ്താഖലി തുടങ്ങീ പ്രമുഖര്‍ സംബന്ധിക്കും . കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ യുടെ പ്രത്യോക വികസഫണ്ടില്‍ നിന്നും 20.7ലക്ഷം രൂപ ചിലവിലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത് .ഇരുനിലകെട്ടിടത്തിന്റെ താഴെ ലൈബ്രറ റിയും, മുകളില്‍ 100 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളും സജജീകരിച്ചിട്ടുണ്ട്.
വൈകീട്ട് അഞ്ച് മണി മുതല്‍ വനിതാവേധി സംഘടിപ്പിക്കുന്ന ന്യത്ത ന്യത്ത്യങ്ങളും അരങ്ങേറും. 1976 മാര്‍ച്ച് 24 നാണ് വായനശാലയുടെ തുടക്കം. ഇരട്ടപ്പുഴയിലെ കലാ സാംസകാരിക രംഗത്തെ ആദ്യ ചുവടുവെപ്പായിരുന്നു ഉദയ. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എഴുപതുകളില്‍ അക്ഷരങ്ങളെയും കലയെയും സ്‌നേഹിച്ച നാടിന്റെ ആഗ്രഹിച്ച ഇരട്ടപ്പുഴയിലെ ഒരു പറ്റം ചെറുപ്പക്കാരുടെയും പ്രവാസികളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ
ഉദയ പൂര്‍ണ രൂപത്തിലാവുകയായിരുന്നു.
13 ാം തിയതി വായനശാലയുടെ നേത്യത്വത്തിലുള്ള ഇരട്ടപ്പുഴയുടെ ഓണാഘോഷം ടി എന്‍ പ്രതാപന്‍ എം പി ഉദ്ഘാടനം ചെയ്യും.ത്യശൂര്‍ സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ ദേവസി പന്തല്ലൂര്‍ക്കാരന്‍ മുഖ്യപ്രഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തക കെ എസ് ശ്രുതി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ ഹാജി, തുടങ്ങീ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളും മറ്റും, സംബന്ധിക്കും. വൈകീട്ട് അഞ്ച് മണി മുതല്‍ വനിതാവേദി സ്ഘടിപ്പിക്കുന്ന വിവിധ കലാപരിപാടികളും, തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ഫെയിം പ്രതിജ്ഞന്‍ അഭിരാമി എന്നിവര്‍ നയിക്കുന്ന കോമഡിഷോയും നടക്കും. വാർത്ത സമ്മേളനത്തിൽ ജന: സെക്രട്ടറി വലീദ് തെരുവത്ത് , സിക്രട്ടറി കെ വി സിദ്ധാര്‍ത്ഥന്‍, കോഡിനേറ്റര്‍ സജീഷ് പുളിക്കല്‍, എന്നിവരും പങ്കെടുത്തു .