വായനശാലയെ ജനകീയമാക്കാൻ പുസ്തക ശേഖരണവുമായി കുന്നംകുളം നഗരസഭ
കുന്നംകുളം : കുന്നംകുളം നഗരസഭയുടെ ഏകലവ്യൻ സ്മാരക ലൈബ്രറിയും വായനശാലയും കൂടുതൽ ജനപങ്കാളിത്തത്തോടെ വിപുലവും വിശാലവുമാക്കുന്നു. പുതിയ ബസ് ടെർമിനലിനും ടൗൺഹാളിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥശാലയെ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വായനയിലേക്ക് കൂടൂതൽ ഉയർത്താനുള്ള ശ്രമമാണ് നഗരസഭ ആരംഭിച്ചിട്ടുള്ളത്. പുസ്തകങ്ങളോ പുസ്തക ശേഖരങ്ങളോ നഗരസഭ ലൈബ്രറിയിലേക്ക് സൗജന്യമായി കൈമാറാൻ പുസ്തക പ്രേമികൾക്ക് അവസരം അവസരം നൽകുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. ഇതിലൂടെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെ വായനയിലേക്ക് കൂടുതൽ ആകർഷിപ്പിക്കാനാണ് പരിപാടി.
പുസ്തക ശേഖരണ ക്യാംപെയ്ൻ ഉദ്ഘാടനം നഗരസഭ ലൈബ്രറി അങ്കണത്തിൽ നഗരസഭ ചെയർ പേഴ്‌സൻ സീതാരവീന്ദ്രൻ നിർവഹിച്ചു.
ലൈബ്രറിയിലെ പഴയകാല മെംബറായ ഇ. കെ സുനിലിന്റെ കൈവശമുള്ള പുസ്തകം ശേഖരിച്ചാണ് ക്യാംപെയ്‌ന് തുടക്കമിട്ടത്. തുടർന്ന് പത്തോളം മെംബർമാരിൽ നിന്നും പുസ്തകങ്ങൾ കൈപ്പറ്റി. വൈസ് ചെയർമാൻ പി എം സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ മിഷ സെബാസ്റ്റ്യൻ, ഗീതാശശി, സുമ ഗംഗാധരൻ, കൗൺസിലർമാരായ മിനി മോൻസി, ജയ്‌സിങ് കൃഷ്ണൻ, ലൈബ്രേറിയൻ എം ടി പ്രവീണ എന്നിവർ പങ്കെടുത്തു. സാഹിത്യം, സംസ്‌കാരം, ശാസ്ത്രം, ചരിത്രം തുടങ്ങിയ ഏതു മേഖലകളിൽ നിന്നുമുള്ള ഏതു പുസ്തകങ്ങളും മത്സര പരീക്ഷാ സഹായികളും ഇതിന്റെ ഭാഗമായി ശേഖരിക്കും. ലൈബ്രറിയുടെ പ്രവർത്തന സമയങ്ങളിൽ പൊതുജനങ്ങൾ നൽകുന്ന പുസ്തക ശേഖരണത്തിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ നഗരസഭ ഓഫീസിലും ഇതിനുള്ള സംവിധാനമുണ്ട്. കൂടുതൽ പുസ്തകങ്ങൾ കൈമാറാൻ സന്നദ്ധരായവരിൽ നിന്ന് വീട്ടിൽ വന്ന് പുസ്തകങ്ങൾ ശേഖരിക്കും.
പുസ്തകങ്ങൾ കൈമാറാൻ താത്പര്യമുള്ളർ അതത് വാർഡ് കൗൺസിലർമാരുമായോ 9400397141, 9544747188 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. നഗരസഭ ലൈബ്രറിയിൽ നിലവിൽ ഒട്ടേറെ ഗ്രന്ഥ ശേഖരങ്ങളുണ്ട്. മലയാളം, ഇംഗ്ലീഷ് കഥകൾ, കവിതകൾ, നോവലുകൾ, നിരൂപണങ്ങൾ, ചരിത്ര പുസ്തകങ്ങൾ, സാഹിത്യ വിമർശനങ്ങൾ എന്നിവയടങ്ങിയ പതിനായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരങ്ങളാണ് ഇവിടെയുള്ളത്. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ മുതലായവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കോടതി പരസ്യം
ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 47/ 2018</p >
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്