ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ
കൊടുങ്ങല്ലൂർ : ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ. ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെറുകിട വ്യാപാരികളെ ഈ രംഗത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് മാവേലിസ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകൾ ആയി ഉയർത്തുന്നത് – എസ്.എൻ പുരം സെന്ററിന് സമീപമുള്ള മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തിയത് രാജസുധ കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളായി ഉയർത്തും. മുൻവർഷങ്ങളിലെ പോലെ ഈ വർഷവും 100 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാക്കും. ഉപഭോക്താക്കൾക്ക്
ആവശ്യമുള്ള സാധനങ്ങൾ ഗുണമേൻമയോടെ വാങ്ങാനുള്ള സൗകര്യം ഒരു കുടക്കീഴിൽ ഒരുക്കുക എന്ന അവകാശം സ്ഥാപിച്ചു കൊടുക്കുക എന്ന ലക്ഷ്യം നിലനിർത്തിയാണ് ഈ മേഖലയിൽ പരിവർത്തനം നടത്തുന്നത്. മാർക്കറ്റിൽ ഇടപെട്ട് നിലയിൽ നിയന്ത്രിച്ചാണ് പ്രവർത്തിക്കുന്നത്. പൊതു മാർക്കറ്റിൽ വില കൂടിയാലും കൂടാതെയാണ് കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിക്കുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികൾ ജനങ്ങളെ ചൂഷണം ചെയ്യാനാണ് നിലകൊള്ളുന്നതെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചാലക്കുടി എംപി ബെന്നി ബഹനാൻ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. മല്ലിക ആദ്യവില്പന നിർവഹിച്ചു. സപ്ലൈകോ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ കെ.എൻ. സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെന അനിൽ, എസ്.എൻ പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് മോഹനൻ, ജില്ലാ സപ്ലൈകോ ഓഫീസർ ശിവകാമി അമ്മാൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 8 / 2019
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്