റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന
ഗുരുവായൂർ : വ്യാജമദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും സാന്നിധ്യം തടയാന്‍ റെയില്‍വേ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന. ചാവക്കാട് എക്‌സൈസും ഗുരുവായൂര്‍ റെയില്‍വേ പോലീസും സംയുക്തമായാണ് പരിശോധനക്കിറങ്ങിയത്.
ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനക്ക് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു, പ്രവിന്റീവ് ഓഫീസര്‍ ഒ.പി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ നൗഷാദ് മോന്‍, ഡ്രൈവര്‍ വി രാജേഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരായ പി.വി പ്രദീപ്കുമാര്‍, എം.പി പ്രമോദ്, ടി.എസ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനുകളില്‍ സംഘം വ്യാപക പരിശോധനയാണ് നടത്തിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തീരദേശ പട്രോളിങ്, ഹൈവേ പട്രോളിങ്, പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടേയുള്ള പരിശോധനകള്‍ എന്നിവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു പറഞ്ഞു.