യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പി ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം
ഗുരുവായൂർ : യു ഡി എഫ് കൺവീനറും ചാലക്കുടി എം.പിയുമായ .ബെന്നി ബഹന്നാൻ ഗുരുവായൂരപ്പന് കദളി പഴം കൊണ്ട് തുലാഭാരം നടത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിന് പുറത്ത് കിഴക്കെ നടയിലായിരുന്നു തുലാഭാരം.84 കിലോ കദളിപ്പഴം വേണ്ടി വന്നു .
ഗുരുവായൂരപ്പനെ മതിൽക്കെട്ടിന് പുറത്ത് തൊഴുത് പ്രദക്ഷിണം വച്ച അദ്ദേഹത്തെ സഹധർമ്മിണി ഷേർളിയും, കെ.പി.സി.സി.സെക്രട്ടറി, എൻ.കെ.സുധീറും, ഡി.സി.സി.സെക്രട്ടറി വിജയ് ഹരിയും അനുഗമിച്ചിരുന്നു.ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി.മോഹൻദാസ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കുണ്ണിരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്ക പ്പെട്ടപ്പോൾ വിജയ് ഹരി നേർന്ന വഴിപാട് ആണത്രെ
കോടതി പരസ്യം
ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി
EP 51/2018
OS 103/17
വിധി ഉടമ
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………
ഹർജിക്കാരൻ
വിധി കടക്കാരി
ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..
എതൃകക്ഷി
മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു
എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )