ചാവക്കാട് പുന്ന നൗഷാദ് വധം: ഒരാള്‍ക്കുകൂടി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ചാവക്കാട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവർത്തകൻ ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കുകൂടി വേണ്ടി അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.ചാവക്കാട് കാരി ഷാജി എന്ന പുന്ന അറയ്ക്കല്‍ ജമാലുദ്ദീ ( 49)നു വേണ്ടിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.നൗഷാദിനെ കൊലപ്പെടുത്താനുള്ള സംഘത്തെ എത്തിച്ചതിലും കൊല ആസൂത്രണം ചെയതതിലും ഇയാള്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട് .ഇ തിനെ തുടര്‍ന്നാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
പോപുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഏരിയ പ്രസിഡന്റാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ഇതോടെ ഈ കേസില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയവരുടെ എണ്ണം രണ്ടായി.കഴിഞ്ഞ ദിവസം ഗുരുവായൂര്‍ കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37)നെതിരെയും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.നൗഷാദിനെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ ഫൈസല്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.കൊലക്കു ശേഷം ഇരുവരും ഒളിവിലാണ്.ഇവരെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് തൃശൂര്‍ ഡിസ്ട്രിക് ക്രൈംബ്രാഞ്ച്- 9497990084, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് കുന്നംകുളം- 9497990086, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട്- 9497987135, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട്- 9497980526, ചാവക്കാട് പോലീസ് സ്റ്റേഷന്‍- 04872507352 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പെടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.കഴിഞ്ഞ 30-നാണ് പുന്ന സെന്ററില്‍ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉള്‍പ്പെടെ നാലു പേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരണത്തിന് കീഴടങ്ങി .