Madhavam header
Above Pot

സദ്യ വിളമ്പാൻ അഡ്വാൻസ് വാങ്ങി ഭക്ഷണം നൽകിയില്ല , ഗുരുവായൂരിലെ സ്ഥാപനത്തിനെതിരെ വധുവിന്റെ വീട്ടുകാർ പരാതി നൽകി

ഗുരുവായൂർ : വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ സദ്യ കരാർ എടുത്ത ആൾ പറ്റിച്ച സംഭവത്തിൽ ഇവൻ മാനേജ്‌മെന്റിനെതിരെ വധുവിന്റെ വീട്ടുകാർ ടെമ്പിൾ പോലീസിൽ പരാതി നൽകി . ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഗുരുവായൂർ വെഡിങ് എന്ന സ്ഥാപനത്തിന്റെ ഉടമ അജിത്തിനെ തിരെയാണ് പോലീസിൽ പരാതി നൽകിയത് .ഇന്നലെയാണ് .പാലക്കാട് എൽ എൻ പുരത്ത് നന്ദനത്തിൽ കൃഷ്ണ രാജിന്റെ മകളുടെ വിവാഹ ത്തിന് ഏർപ്പാടാക്കിയ വിവാഹ സദ്യ നൽകാതെ കരാറുകാരൻ കബളിപ്പിച്ചത് .ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അവന്തി ലോഡ്ജിലെ വിവാഹ മണ്ഡപത്തിലാണ് സദ്യ ഒരുക്കിയിരുന്നത് . പടിഞ്ഞാറേ നടയിലെ ഗുരുവായൂർ വെഡിങ്ങ് എന്ന ഇവൻ മാനേജ് മെന്റ്സ്ഥാപനമാണ് 250 പേരുടെ സദ്യ കരാർ ഏറ്റെടുത്തിരുന്നത് .170 രൂപയാണ് ഒരാൾക്ക് നൽകേണ്ടത് ഇതിനായി 40,000 രൂപ മുൻകൂറായി കൈപറ്റിയിരുന്നു .

buy and sell new

Astrologer

ഗുരുവായൂർ ക്ഷേത്രത്തിലെ താലി കെട്ട് കഴിഞ്ഞ് ഹാളിലെ മണ്ഡപത്തിൽ എത്തി ഫോട്ടോ എടുക്കൽ എല്ലാം കഴിഞ്ഞു ഒന്നരമണിയായിട്ടും കരാർ എടുത്ത ആൾ ഭക്ഷണം എത്തിച്ചില്ല ഭക്ഷണം ഏൽപ്പിച്ചവർ ബഹളം വെച്ചപ്പോൾ മറ്റു പല സദ്യാലയത്തിലും ബാക്കിയുണ്ടായിരുന്ന കുറച്ചു ഭക്ഷണം കൊണ്ട് വന്ന് വിളമ്പി അപ്പോഴേക്കും പന്തളം സ്വദേശിയായ വരന്റെ ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു . ഓൺ ലൈൻ വഴിയാണ് വധുവിന്റെ വീട്ടുകാർ സ്ഥാപനവുമായി ബന്ധപ്പെട്ടത് . ഇന്നലെ വിവാഹ തിരക്കിൽ പരാതി കൊടുക്കാൻ വധുവിന്റെ വീട്ടുകാർക്ക് സമയം ലഭിച്ചിരുന്നില്ല . അതുകൊണ്ടാണ് ഇന്ന് ഗുരുവായൂർ ടെമ്പിൾ സി ഐ ക്ക് പരാതി നൽകിയത്
നേരത്തെയും ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നുവത്രെ .ഇത്തരം തട്ടിപ്പുകൾ ഗുരുവായൂരിലെ ബാക്കിയുള്ള ഇവൻ മാനേജ്‌മെന്റ് കമ്പനികളുടെ ബിസിനസിനെയും ബാധിക്കുമെന്ന് ഈ മേഖലയിൽ ഉള്ളവർ അഭിപ്രായപ്പെട്ടു

Vadasheri Footer