Header 1 vadesheri (working)

ചാവക്കാട് നൗഷാദ് വധം , ഗുരുവായൂർ ഫൈസലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37) നെതിരേയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

First Paragraph Rugmini Regency (working)

buy and sell new

അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് തൃശൂര്‍ ഡിസ്ട്രിക് ക്രൈംബ്രാഞ്ച്- 9497990084, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് കുന്നകുളം- 9497990086, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട്- 9497987135, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട്- 9497980526, ചാവക്കാട് പോലീസ് സ്റ്റേഷന്‍- 04872507352. വധക്കേസിൽ നേരത്തെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിൻ, പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീർ,ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ , ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത് . മുഹമ്മദ് മുസ്തഫയെ ഗൂഢാലോചന കേസിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്

Second Paragraph  Amabdi Hadicrafts (working)