Post Header (woking) vadesheri

ജലനിരപ്പ് ഉയർന്നു , വാഴാനി ഡാം തുറന്നു

Above Post Pazhidam (working)

തൃശൂർ : ജലനിരപ്പ് 60.58 മീറ്ററിലെത്തിയതിനെ തുടർന്ന് വാഴാനി ഡാം തുറന്നു. ഒരു ഷട്ടറാണ് 5 സെന്റീമീറ്റർ ഉയർത്തിയത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 62.48 മീറ്ററാണ്.ആകെ നാല് സ്പിൽവേ ഷട്ടറുകളാണ് ഡാമിനുള്ളത്. ഡാം തുറന്നതിനെത്തുടർന്ന് വടക്കാഞ്ചേരി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തെക്കുംകര, എരുമപ്പെട്ടി, വേലൂർ, ചൂണ്ടൽ,കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ഷീജ, തെക്കുംകര ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ വി ജി സുരേഷ് കുമാർ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർമാരായ സോമ നാരായണൻ, അരവിന്ദാക്ഷൻ, ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ബാലു വർഗീസ്, അസിസ്റ്റന്റ് എക്സിക്യുടീവ് എൻജിനിയർ ടി കെ ജയരാജ്, അസിസ്റ്റന്റ് എൻജിനിയർ പി എൻ രാഘവൻ, ദുരന്ത നിവാരണ വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്.

Ambiswami restaurant

buy and sell new