ദേശീയപാതയുടെ ശോച്യാവസ്ഥ റവല്യൂഷണറി യൂത്ത് നാട്ടിക ഏരിയ കമ്മിറ്റി ജനകീയ ധർണ സംഘടിപ്പിച്ചു.
ചാവക്കാട് :ദേശീയ പാത 66 ന്റെ ശോച്യാവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന നാഷണൽ ഹൈവേ യുടെ പ്രവണതക്കെതിരെ റവല്യൂഷണറി യൂത്ത് നാട്ടിക ഏരിയ കമ്മിറ്റി ജനകീയ ധർണ സംഘടിപ്പിച്ചു… ചാവക്കാട്, നാഷണൽ ഹൈവേ യുടെ ഡിവിഷണൽ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ ആർ എം പി ഐ തൃശൂർ ജില്ലാ സെക്രട്ടറി പി. ജെ. മോൻസി ഉൽഘടനം ചെയ്തു. ദേശീയപാത സ്വകാര്യ വത്കരിക്കാൻ വേണ്ടിയുള്ള ഉദ്ദേശമാണ് സർക്കാരിനുള്ളതെന്നും അതിനു കൂട്ട് നിൽക്കുകയാണ് നാഷ്ണൽ ഹൈവേ അതോറിറ്റി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
ജനങ്ങൾ ഒപ്പിട്ട നിവേദനം നാഷണൽ ഹൈവേ ഓഫീസിൽ സമർപ്പിച്ചു ..
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ ഷാബിൻ. വി. എ, ബകുൽ ഗീത്, ബിനി ഹോചിമിൻ, മിഥുൻ സി മോഹൻ, കെ. എസ്. ബിനോജ്, ഹാരിസ്. പി. എ, ജേഷ്. എൻ. എ, ആരതി ശശി എന്നിവർ പങ്കെടുത്തു…