Above Pot

ബ​ഷീറിന്റെ അപകട മരണം; മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ ബ​ഷീ​റിനെ വാ​ഹ​നം ഇ​ടി​ച്ചു കൊലപ്പെടുത്തിയ കേ​സി​ല്‍ മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ വേ​ണ​മെ​ന്ന ഹ​ര്‍​ജി​യി​യി​ലാ​ണ് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മ്മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

First Paragraph  728-90

അ​പ​ക​ട ശേ​ഷം ശ്രീ​റാ​മി​നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ള്‍ ശ്രീ​റാ​മി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ആ​ശു​പ​ത്രി രേ​ഖ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​ക​ണ്ട മ്യൂ​സി​യം എ​സ്‌ഐ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലാ​തെ അ​തി​നാ​യി രേ​ഖാ​മൂ​ലം ആ​വ​ശ്യ​പെ​ട്ടി​രു​ന്നി​ല്ല എ​ന്നാ​ണ് ഷീ​ന്‍ ത​റ​യി​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

Second Paragraph (saravana bhavan

buy and sell new

അതേസമയം, ബഷീറിന്റെ മരണത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയും പരാതിക്കാരനെയും പഴിചാരി പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തപരിശോധന നടത്തണമെന്ന് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐ ജയരാജ് ആവശ്യപ്പെട്ടെന്നും എന്നാല്‍ കൃത്യമായ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ വിസമ്മതിച്ച്‌ മൂലമാണെന്നാണ് മറ്റൊരു വിശദീകരണം.