Header 1 vadesheri (working)

”ജ്ഞാപ്പാന” നൃത്താവിഷ്‌ക്കാരം കുച്ചുപ്പുഡിയിൽ

Above Post Pazhidam (working)

ഗുരുവായൂര്‍: മഹാകവി പൂന്താനത്തിന്റെ ”ജ്ഞാപ്പാന” യുടെ സൗന്ദര്യാംശങ്ങളെ കോര്‍ത്തിണക്കി സിദ്ധാന്തവും, പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ട് പ്രസിദ്ധ നര്‍ത്തകി കൃഷ്ണ, കുച്ചുപ്പുഡിയുടെ നൃത്താവിഷ്‌ക്കാരവുമായി നാളെ വൈകീട്ട് ശ്രീഗുരുവായൂരപ്പന് മുന്നില്‍ ചിലങ്കയണിഞ്ഞ് അരങ്ങേറുന്നു. മലയാളികള്‍ക്ക് ആധ്യാത്മിക ചിന്തയുടെ അവിസ്മരണീയമായ അനുഭവം പകര്‍ന്നുനല്‍കിയ ”ജ്ഞാനപ്പാന” യെന്ന കൃതിയ്ക്ക്, ക്ലാസിക്കല്‍ കലയായ കുച്ചുപ്പുഡിയിലൂടെ നൂതന രംഗാവിഷ്‌ക്കാരമാണ് താന്‍ സാധ്യമാക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നര്‍ത്തകി കൃഷ്ണ പറഞ്ഞു. നാട്യശാസ്ത്ര നിയമങ്ങളിലെ നൃത്തം, ഗീതം, വാദ്യം എന്നിവയെ സമ്മളിത രൂപമായ തൂര്വത്രികത്തിലൂടെ എല്ലാമാനദണ്ഡങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ നൃത്താവിഷ്‌ക്കാരം കണ്ണനുമുന്നില്‍ സമര്‍പ്പിയ്ക്കുന്നത്.

First Paragraph Rugmini Regency (working)

ഭഗവത്സ്വരൂപം, മംഗളാചരണം, കാലലീല, ജീവഗതി, ഭാരതമഹിമ, വൈരംഗ്യം, നാമമഹിമ എന്നിവ, ശ്ലോകങ്ങളുടെ അര്‍ത്ഥവ്യാഖ്യാനത്തിലൂടേയും, വാദ്യ സമന്വയങ്ങളിലൂടേയും, ആലാപനങ്ങളിലൂടേയുമാണ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഏഴുപേര്‍ചേര്‍ന്ന് അവതരിപ്പിയ്ക്കുന്നത്. ഭാരതത്തിന്റെ സാസംക്കാരിക പൈതൃകം ഉയര്‍ത്തിക്കാണിയ്ക്കുവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം ജര്‍മ്മനിയില്‍ ഹാനോവര്‍ മെസ്സിയില്‍ സഫലമായപ്പോള്‍, അതില്‍ ചിലങ്കയണിയാന്‍ ലഭിച്ച അവസരം മഹാഭാഗ്യമായി താന്‍ കാണുന്നുവെന്ന് കൃഷ്ണ പറഞ്ഞു. കലാമണ്ഡലത്തില്‍നിന്നും മോഹിനിയാട്ടത്തിലും, കുച്ചുപ്പുഡിയിലും ബിരുദ്ധവും, ഹൈദ്രാബാദ് സെന്ററല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കുച്ചുപ്പുഡിയില്‍ പ്രൊ: ഡോ: അനുരാധ ജൊന്നലാഗഢയുടെ കീഴില്‍ ബിരുദ്ധാനന്തര ബിരുദ്ധവും നേടിയ കൃഷ്ണ, കേരള കലാമണ്ഡലത്തില്‍ കുച്ചുപ്പുഡിയില്‍ പി.എച്ച്.ഡി ഗവേഷണ വിദ്യാര്‍ത്ഥിനി കൂടിയാണ്.

buy and sell new

Second Paragraph  Amabdi Hadicrafts (working)

അബുദാബിയില്‍ നാട്യകല്‍പ്പ എന്ന സ്വന്തം സ്ഥാപനത്തിന്റെ അമരക്കാരിയാണിപ്പോള്‍. ഇന്ന് വൈകീട്ട് നടക്കുന്ന ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരത്തിന് കലാമണ്ഡലം കൃഷ്ണ ശ്രീജിത് നൃത്തസംവിധാനത്തിലും, കലാമണ്ഡലം കാര്‍ത്തികേയന്‍ വായ്പ്പാട്ടിലും, ശ്രീരാഗ് തൃശ്ശൂര്‍ നാട്ടുവാങ്കത്തിലും, കലാമണ്ഡലം കിരണ്‍ മൃദംഗത്തിലും, മഞ്ചേരി പത്മകുമാര്‍ വയലിനിലും, വിനോദ് പുല്ലാങ്കുഴലിലും പക്കമേളമൊരുക്കും.

കോടതി പരസ്യം

ബഹു.ചാവക്കാട് സബ്ബ് കോടതി

OS 69/2014

IA 383/2016

EP 87/2018

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂര്‍ വില്ലേജ്
കുണ്ടലിയൂര്‍ ദേശത്ത് നീരുകെട്ടി അയ്യപ്പന്‍
മകന്‍ 46 വയസ്സ് പ്രകാശന്‍ എന്നവര്‍ക്ക്
വേണ്ടി മുക്ത്യാര്‍ നാമക്കാരി ടി പ്രകാശന്‍ വിധി ഉടമ
ഭാര്യയും വെള്ളകുലവന്‍ ആരോമു
മകളുമായ 35 വയസ്സ് ഷോജ പ്രകാശന്‍.
പി.ഒ:-കുണ്ടലിയൂര്‍-680616,


ചാവക്കാട് താലൂക്ക്, ഏങ്ങണ്ടിയൂര്‍ വില്ലേജ്,
കുണ്ടലിയൂര്‍ ദേശത്ത്, പി.ഒ.കുണ്ടലിയൂര്‍-680616 3-ാം വിധികടക്കാരന്‍
നീരുകെട്ടി അയ്യപ്പന്‍ മകന്‍ 42 വയസ്സ് ദിനേശന്‍
മേല്‍ നമ്പറില്‍ 3-ാം വിധികടക്കാരനുള്ള സമന്‍സ്/നോട്ടീസ് കല്പന പതിച്ച്
നടത്താന്‍ കല്‍പിച്ച് കേസ് വിചാരണക്കായി 19.08.2019 തിയ്യതിയിലേക്ക്
വെച്ചിരിക്കുന്നതും അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ
ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം
നിങ്ങളെ കൂടാതെ ടി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്ന വിവരം ഇതിനാല്‍
അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 ആഗസ്റ്റ് മാസം 14-ാം ന്

വിധിഉടമഭാഗം അഡ്വക്കെറ്റ്

ഇ.എം.സാജന്‍

(ഒപ്പ്)