ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിൽ , ഒടുവിൽ നഗര സഭ പിഴ അടപ്പിച്ചു.
ഗുരുവായൂർ : ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം മോട്ടോർ പമ്പ് ഉപയോഗിച്ച് പൊതു കാനയിലേക്ക് തള്ളിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ നഗര സഭയുടെ പിഴ ശിക്ഷ . .25,000 രൂപയാണ് ബാർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കിയത് . ചെയ്ത കുറ്റത്തിന് താക്കീത് മാത്രംനൽകിയ നഗരസഭ ,മാധ്യമങ്ങൾ ശക്തമായ നിലപാട് എടുത്തതോടെ പിഴ ഈടാക്കി മുഖം രക്ഷിക്കുകയായിരുന്നു . സെക്ഷൻ 334 എ ,340 ,337 എന്നീ വകുപ്പുകൾ പ്രകാരം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാമെന്നിരിക്കെയാണ് നഗര സഭ താക്കീത് മാത്രം നൽകി പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു .
.കഴിഞ്ഞ ദിവസമാണ് മമ്മിയൂരിലെ ഗേറ്റ് വേ എന്ന ബാർ ഹോട്ടൽ മോട്ടോർ പമ്പ് ഉപയോഗിച്ച് കാനയിലേക്ക് കക്കൂസ് മാലിന്യം അടിച്ചു വിട്ടത് . കനത്ത പേമാരിയിൽ ആരും സംഭവം അറിയില്ലെന്ന ധാരണയിലാണ് ഇത് ചെയ്തത് . എന്നാൽ കാനയിൽ നിന്ന് ഉയർന്ന ദുർഗന്ധം മൂലം പരിസരവസികൾ നടത്തിയ പരിശോധനയിലാണ് മോട്ടോർ പമ്പ് ഉപയോഗിച്ച് മാലിന്യം കാനയിലേക്ക് തള്ളുന്നത് കണ്ടെത്തിയത് . ഉടൻ തന്നെ വാർഡ് കൗൺസിലർ പി കെ ശാന്ത കുമാരിയെ അറിയിച്ചതിനെ തുടർന്ന് നഗര സഭ അധികൃതർ എത്തി പമ്പിങ് നിറുത്തി വെപ്പിക്കുകയും സ്ഥാപനത്തിന് താക്കീത് നൽകുകയും ചെയ്തു മടങ്ങുകയായിരുന്നു .