ചാവക്കാട് പുന്ന നൗഷാദ് വധം , മുഖ്യ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു . പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീറി(30)നെയാണ് കുന്നംകുളം എ.സി.പി. ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച അറസ്റ്റുചെയ്തത്.ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകനും പോപുലര്‍ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണെന്ന് പോലീസ് പറഞ്ഞു.
നൗഷാദിനെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഒളിവിലായിരുന്നപ്രതി തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു വരുന്നതിനിടെ ചങ്ങരംകുളത്തുനിന്നുമാണ് പോലീസിന്റെ പിടിയിലാവുന്നത്.കേസിലെ മറ്റ് പ്രതികളെ കുറിച്ചുള്ള കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബി(26)നെ കേസില്‍ നേരത്തെ അറസ്്റ്റുചെയ്തിരുന്നു.കൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാവുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ക്രൈ ബ്രാഞ്ച് അസി.കമ്മീഷണര്‍ പറഞ്ഞു.സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, ക്രൈം ബ്രാഞ്ച് എ.സി.പി. സി.ഡി.ശ്രീനിവാസന്‍, കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ. ജി.ഗോപകുമാര്‍, കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി.സുരേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്
ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ പുതിയ വീട്ടിൽ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. വൈകീട്ട് 6.30 മണിയോടെ ഏഴ് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു. പുന്നയിൽ നൗഷാദ് തനിയെ നിൽക്കുന്നുണ്ടെന്ന വിവരം തിരുവത്ര ഹൈവേയിൽ തമ്പടിച്ചിരുന്ന എസ് ഡി പി ഐ സംഘത്തിന് ലഭിച്ചിരുന്നു വത്രെ . ആയുധങ്ങളുമായി പതിനാലംഗ സംഘം എത്തുമ്പോഴേക്കും സംഭവ സ്ഥലത്ത് നൗഷാദിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേർ കൂടി എത്തി ചേർന്നിരുന്നു . നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്ന് പേർക്കും വെട്ടേറ്റത് . ഒരു കാരണവശാലും നൗഷാദ് രക്ഷപെടാൻ പാടില്ല എന്ന ഉറപ്പ് വരുത്തിയുള്ള വെട്ടാണ് നൗഷാദിന്റെ ദേഹത്ത് സംഘം നടത്തിയത്.