Header 1 vadesheri (working)

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Above Post Pazhidam (working)

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌കൂളുകളിലും ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ഐസിഎസ്‌ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

First Paragraph Rugmini Regency (working)

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി മധ്യ- തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

buy and sell new

Second Paragraph  Amabdi Hadicrafts (working)