കണ്ണൂരിൽ കനത്തമഴയിൽ തകർന്ന വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം ജീർണിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ കക്കാട്ടിൽ കനത്തമഴയിൽ തകർന്ന വീടിനുള്ളിൽ മാസങ്ങളോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കോർജാൻ യുപി സ്കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ണൂർ സ്പിന്നിംഗ് മിൽ ജീവനക്കാരിയായിരുന്നു രൂപ. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്. ഇവിടേയ്ക്കെത്തിയ രക്ഷാപ്രവർത്തകരാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ ആളുകളുണ്ടെന്ന സംശയത്തെ തുടർന്നാണ് ഫയർഫോഴ്സും നാട്ടുകാരും വാതിൽ പൊളിച്ച് അകത്ത് കടന്നത്. അവശനിലയിലായ മറ്റൊരു സ്ത്രീയും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം