ഗുരുവായൂര്‍ ക്ഷേത്രത്തിൽ പുതിയ നടപ്പുര സമര്‍പ്പിച്ചു
ഗുരുവായൂര്‍: ക്ഷേത്രം പടിഞ്ഞാറെ നടയില്‍ അന്നലക്ഷ്മി ഹാളിനടുത്ത് നിര്‍മിച്ച പുതിയ നടപ്പുര ഭഗവാന് സമര്‍പ്പിച്ചു. കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘമാണ് നടപ്പുര വഴിപാടായി നിര്‍മിച്ച് ഭഗവാന് സമര്‍പ്പിച്ചത്. കുംഭകോണം സംഘം വഴിപാടായി സമര്‍പ്പിക്കുന്ന 29-ാമത്തെ പദ്ധതിയാണ് പടിഞ്ഞാറേ നടപ്പുര. കിഴക്കേ നടയിലെ വലിയ നടപ്പുര, അതിനടുത്തുള്ള വരിപ്പന്തല്‍, അന്നലക്ഷ്മി ഹാളിലെ സ്റ്റീല്‍ മേശകളും, ഇരിപ്പിടങ്ങളും, ക്ഷേത്രത്തിനകത്ത് സ്റ്റീല്‍ഗ്രില്ലുകള്‍, ഭണ്ഡാരങ്ങള്‍ തുടങ്ങിയവയെല്ലാം കുംഭകോണത്തിന്റെ വകയാണ്.
എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലാണ് സമര്‍പ്പണ ചടങ്ങ് നടക്കാറ്. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് നടപ്പുരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭക്തസേവാ സംഘം പ്രസിഡന്റ് മണി രവി ചന്ദ്രന്‍, മറ്റ് ഭാരവാഹികളായ പി.ആര്‍.രംഗമണി, ശങ്കരനാരായണന്‍, എം.ശിവശങ്കരന്‍, എം.ആര്‍.മുരളീധരന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങള്‍ആയ പി ഗോപിനാഥ് , കെ കെ രാമചന്ദ്രൻ ,എം വിജയൻ , എ വി പ്രശാന്ത് .അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ ,മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.