Header 1 vadesheri (working)

പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു

Above Post Pazhidam (working)

ഗുരുവായുർ : പുന്നയൂർക്കുളത്ത് വഞ്ചി മറിഞ്ഞ് കെ എസ് ഇ ബി എഞ്ചിനീയർ മരണപ്പെട്ടു പുന്നയര്‍ക്കുളം പരൂര്‍ പാടശേഖരത്തില്‍ ചമ്മന്നൂര്‍ ചുള്ളിക്കാരന്‍ കുന്നിന് സമീപം കാറ്റില്‍ മറിഞ്ഞു വീണ വൈദ്യുത ടവര്‍ അറ്റകുറ്റപ്പണിക്കായി വഞ്ചിയില്‍ പോകവെ വഞ്ചി മറിഞ്ഞ് കെ.എസ്.ഇ.ബി വിയ്യൂര്‍ ലൈന്‍ മെയിന്റനന്‍സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വാടാനപ്പള്ളി സ്വദേശി ബൈജു (45) വാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.50ഓടേയാണ് സംഭവം. കരയില്‍ നിന്നും 800 മീറ്റര്‍ ദൂരമുള്ള ടവറിനടുത്തേക്ക് പരിസരവാസികളായ യുവാക്കള്‍ക്കൊപ്പം വഞ്ചിയില്‍ പോകവേയാണ് അപകടം. പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇൻ ക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്മാർട്ട ത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും . വാടാനപ്പള്ളി കിഴക്കേ പുരയ്ക്കൽ . അപ്പുണ്ണി-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി. മകൾ: അനുപമ. മൃതദേഹം താമസസ്ഥലമായ മൂർക്കനിക്കരയിൽ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച വാടാനപ്പള്ളിയിൽ സംസ്‌കരിക്കും

First Paragraph Rugmini Regency (working)

buy and sell new