Post Header (woking) vadesheri

ആസാം ദുരിതാശ്വാസ ഫണ്ട് കൈമാറി

Above Post Pazhidam (working)

കേച്ചേരി : വെള്ള പൊക്കത്താല്‍ ദുരിതം അനുഭവിക്കുന്ന ആസാം ജനതയുടെ പുനരുദ്ധാരണത്തിന് എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കേച്ചേരി മമ്പഉല്‍ ഹുദ ഇംഗ്ലീഷ് സ്ക്കൂളിന്‍റെ സഹായ ധനം കൈമാറി.സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ ക്ലബ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമാഹരിച്ച സംഖ്യയാണ് എസ്.എസ്‌.എഫിന്‍റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.ആസാം ദുരിത ബാധിതര്‍ക്ക് വേണ്ടി വിപുലമായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് എസ്.എസ്.എഫ് ചെയ്തു കൊണ്ടിരിക്കുന്നത്.

Ambiswami restaurant

new consultancy

ആസാമിനെ കരകയറ്റാന്‍ കുരുന്നൊരുക്കം എന്ന പേരില്‍ മഴവില്‍ ക്ലബുകള്‍ വഴി ശേഖരിക്കുന്ന സംഖ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കും.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി ബഷീര്‍ മുസ്ലിയാര്‍ മഴവില്‍ ക്ലബ് അംഗങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു.എസ്.എസ്.എഫ് ജില്ലാ ജന:സെക്രട്ടറി ആര്‍.എ നൗഷാദ്,സ്ക്കൂള്‍ മാനേജര്‍ അഷ്റഫ് സഖാഫി,മെന്‍റര്‍ ഷൗക്കത്തലി സഖാഫി ,ഉമര്‍ സഖാഫി വരവൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Second Paragraph  Rugmini (working)

buy and sell new