Post Header (woking) vadesheri

അകലാട് കഞ്ചാവ് കച്ചവടക്കാർ ഏറ്റുമുട്ടി , രണ്ടു പേർക്ക് വെട്ടേറ്റു

Above Post Pazhidam (working)

ചാവക്കാട് : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ കഞ്ചാവ് കച്ചവടക്കാർ ഏറ്റുമുട്ടി . രണ്ടു പേര്‍ക്ക് വെട്ടേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി ഷിഹാബ് എന്ന ഫൈസു, ഹനീഫ എന്നിവർക്കാണ് വെട്ടേറ്റത്. ആഗസ്റ്റ് ഒന്നിന് രാത്രി 9.30ഓടേയാണ് സംഭവം. പരിക്കേറ്റവരെ മുതുവുട്ടൂർ രാജാ ആശുപത്രിയിലും ,പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് സംഘം എത്തി ചേർന്ന് അന്വേഷണം തുടങ്ങി

Ambiswami restaurant