ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1ലെ ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിക്കും
ന്യൂഡല്‍ഹി : ജിബ്രാട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് 1 കപ്പലിലെ ഇന്ത്യക്കാരെ ഉടന്‍ മോചിപ്പിക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉറപ്പ് നല്‍കിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കപ്പലിലെ ഇന്ത്യക്കാരെ ഹൈക്കമ്മീഷൻ സന്ദര്‍ശിച്ചെന്നും ,മോചനത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമ്മീഷനെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മൂന്നു മലയാളികളുള്‍പ്പടെ കപ്പലില്‍ അകപ്പെട്ട 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന്‍ യാത്രാ സൗകര്യം ചെയ്തു കൊടുക്കും. യാത്രാ ആവശ്യത്തിനുള്ള രേഖകളും ഇവര്‍ക്കു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ കപ്പലില്‍ അകപ്പെട്ടവരെ സന്ദര്‍ശിച്ച ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്ക് വച്ചു.
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണകടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടണ്‍ ഗ്രേസ് 1 കപ്പല്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ടെ