Madhavam header
Above Pot

സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥ : എം എല്‍ എ എല്‍ദോ ഏബ്രഹാം

കൊച്ചി : സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയെന്ന് ഭരണകക്ഷി എം എല്‍ എ എല്‍ദോ ഏബ്രഹാം . പോലീസിന്റെ പ്രവര്‍ത്തന ശൈലി അംഗീകരിക്കാന്‍ കഴിയില്ലന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും എല്‍ദോ ഏബ്രഹാം വ്യക്തമാക്കി. അതേസമയം എം എല്‍ എയെ തല്ലുന്ന സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ് ഐ വിപിന്‍ ദാസിന്റെ ചിത്രം സി പി ഐ പുറത്ത് വിട്ടു.

കഴിഞ്ഞ ദിവസം സിപിഐ എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് ഭരണ കക്ഷി എം എല്‍ എ എല്‍ദോ ഏബ്രഹാം അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. ലാത്തി ചാര്‍ജില്‍ കൈയ്യോടിഞ്ഞ എല്‍ദോ ഏബ്രഹാം എം എല്‍ എ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സി പി ഐ ഉന്നയിക്കുന്നത്. പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്‍ദോ ഏബ്രഹാം പറഞ്ഞു.

Astrologer

പോലീസിനെതിരെ കടന്നാക്രമിക്കുന്നതിലൂടെ സി പി ഐ ലക്ഷ്യം വയ്ക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ തന്നെയെന്നാണ് വിലയിരുത്തല്‍. എം എല്‍ എ യെയും ജില്ലാ സെക്രട്ടറിയെയും ഉള്‍പ്പടെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ സിപിഐ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ടു അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിക്കേറ്റ എല്‍ദോ ഏബ്രഹാം ഉള്‍പ്പടെയുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം എം എല്‍ എ യുടെ കൈതല്ലിയൊടിച്ചത് എറണാകുളം സെന്‍ട്രല്‍ എസ് ഐ യാണെന്ന് സി പി ഐ ആരോപിച്ചു. എസ് ഐ വിപിന്‍ ദാസ് എം എല്‍ എ യെ മര്‍ദ്ദിക്കുന്ന ചിത്രവും സി പി ഐ പുറത്തുവിട്ടുണ്ട്..

Vadasheri Footer