Header Aryabhvavan

തിരുവനന്തപുരം അമ്പൂരിയില്‍ ചാനൽ ജീവനക്കാരിയെ കൊന്നു കുഴിച്ചിട്ടു, ഒരാൾ അറസ്റ്റിൽ

Above article- 1

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂ രിയില്‍ യുവതിയെ കൊന്നു കുഴിച്ചിട്ടു. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്ബൂരി തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അമ്ബൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്.
ഇരുവരും കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ അഖിലിന് വേറെ വിവാഹ ഉറപ്പിച്ചു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച രാഖി വിവാഹം മുടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അഖില്‍ വീണ്ടും രാഖിയുമായി സൗഹൃദം സ്ഥാപിച്ച്‌ വിളിച്ചു വരുത്തി കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

Astrologer

സംഭവത്തില്‍ അഖിലിന്റെ സുഹൃത്ത് ആദര്‍ശിനെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒരു സ്വകാര്യ ചാനല്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട രാഖി.

Vadasheri Footer