Above Pot

തൃശൂർ കോർപ്പറേഷൻ കുറ്റമറ്റ മാസ്റ്റർ പ്ലാൻ രൂപീകരിക്കും: മന്ത്രി എ സി മൊയ്തീൻ

തൃശൂർ : തൃശൂർ കോർപ്പറേഷൻ മാസ്റ്റർ പ്ലാനിലെ അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച് കൊണ്ട് കുറ്റമറ്റ മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് കെട്ടിട നിർമ്മാണനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ തൃശൂർ കോർപ്പറേഷൻ അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കോർപ്പറേഷൻ തലത്തിൽ മന്ത്രിതല അദാലത്തും മുനിസിപ്പാലിറ്റി അടക്കമുളള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥതല അദാലത്തും നടന്നു.

First Paragraph  728-90

പെർമിറ്റ് ലഭ്യമാക്കിയ ശേഷം ചട്ടലംഘനം നടത്തി നിർമ്മാണം പൂർത്തീകരിച്ച് കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കും. പ്ലാനുകൾ സമർപ്പിക്കുന്നതിനായുളള സോഫ്റ്റ് വെയറിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കും. വ്യവസായ സംരംഭങ്ങൾക്കായുളള ഏകജാലക സംവിധാനം കാര്യക്ഷമമാക്കും. എല്ലാ പെർമിറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കി വരികയാണ്. അദാലത്തുകൾ തുടർച്ചയായി നടത്തുന്നതല്ല സർക്കാർ നയം. ഈ മേഖലയിലെ പ്രശ്‌നപരിഹാരത്തിനായുളള അനുകൂല സമീപനം ഉദ്യോഗസ്ഥരിലുണ്ടാക്കുകയാണ് സർക്കാർ നയം.

Second Paragraph (saravana bhavan

new consultancy

പിഡബ്ല്യൂഡി റോഡ് ദേശീയപാത എന്നിവയെ ഒഴിവാക്കിയുളള റോഡരികിലെ നിർമ്മാണങ്ങൾ സംബന്ധിച്ച പരാതികൾ മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് തീർപ്പു കൽപിക്കും. കെട്ടിടനിർമ്മാണ ചട്ടങ്ങൾ സംബന്ധിച്ച ജനങ്ങൾക്ക് അവബോധം നൽകാൻ ചട്ടങ്ങളടിങ്ങിയ കൈപുസ്തകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ, മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

buy and sell new