Post Header (woking) vadesheri

സിഒടി നസീർ വധശ്രമക്കേസിൽ പ്രതികൾ സഞ്ചരിച്ച കാറിൽ എം എൽ എ : പോലീസിനെതിരെ കോൺഗ്രസ്സ്

Above Post Pazhidam (working)

കണ്ണൂർ : സിഒടി നസീർ വധശ്രമക്കേസിൽ പ്രതികൾ സഞ്ചരിച്ചെന്ന് കണ്ടെത്തിയ കാറിൽ എഎൻ ഷംസീർ എംഎൽഎ യാത്ര ചെയ്യുന്നതു കണ്ടിട്ടും നോക്കി നിന്ന പോലീസ് ധരിക്കുന്ന യൂണിഫോമിന്റെ വിലയെങ്കിലും മനസിലാക്കണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. അന്വേഷണ സംഘം അന്വേഷിക്കുന്ന കാർ കണ്ടിട്ടും കസ്റ്റഡിയിലെടുക്കാതെ വിനീത ഭൃത്യരായിനിന്ന പോലീസ് നിയമ സംവിധാനങ്ങൾക്ക് അപമാനമാണ്.

Ambiswami restaurant

ജില്ലാ പോലീസ് ചീഫിന്റെ വീടിന്റെ മുൻപിലൂടെ കസ്റ്റഡിയിലെടുക്കേണ്ട വാഹനം കടന്ന് പോകുമ്പോൾ പോലും അനങ്ങാപ്പാറ നയം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കണം.

new consultancy

Second Paragraph  Rugmini (working)

എംഎൽഎ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന കെഎൽ – 07 സിഡി6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയതാണ്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഈ വാഹനത്തിൽ എംഎൽഎ വന്നിട്ട് പോലും വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഗുരുതരമായ വീഴ്ചയുമാണെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

buy and sell new

Third paragraph