മുംബൈയിൽ നൂറ് വർഷം പഴക്കമുള്ള നാലു നിലകെട്ടിടം തകർന്ന് പത്ത് പേര് കൊല്ലപ്പെട്ടു
മുംബൈ: നഗരത്തിലെ ഡോംഗ്രിയില്‍ നൂറ് വർഷം പഴക്കമുള്ള നാലുനില കെട്ടിടം തകര്‍ന്നുവീണ് നാല് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര് മരിച്ചു. പത്തോളം പേര് ചികിത്സയിലാണ്. 20ലേറെ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയും മുംബൈ പൊലീസും അഗ്നി ശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇടുങ്ങിയ ഗല്ലികളും തിരക്കും രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ഡോംഗ്രി, ടാണ്ടെല്‍ സ്ട്രീറ്റിലെ കേസര്‍ബായി കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 11.40ഒാടെ തകര്‍ന്നുവീണത്. കെട്ടിടത്തില്‍ 15ഒാളം കുടുംബങ്ങളാണ് താമസിക്കുന്നത്. മൂന്നു വയസ്സുകാരനെയാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം പുറത്തെടുത്തത്. കുട്ടി രക്ഷപ്പെട്ടു. 100 വര്‍ഷം പഴക്കമുള്ള കെട്ടിടം പുനര്‍നിര്‍മാണത്തിന് പരിഗണിച്ചതാണെന്നും എന്തുകൊണ്ട് നിര്‍മാണം വൈകി എന്നത് അന്വേഷിക്കുമെന്നും മഹാരാഷ്ട്ര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഖ്വാജ ട്രസ്റ്റിെന്റ കൈവശമാണ് കെട്ടിടം.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭയുടെയും സര്ക്കാറിെന്റയും അനാസ്ഥയുടെ അനന്തരഫലമാണ് കെട്ടിടദുരന്തമെന്ന് കോണ്‍ഗ്രസ്, എം.എന്‍.എസ് നേതാക്കള്‍ പറഞ്ഞു.
അടിയന്തരമായി പുനര്നിര്മിക്കേണ്ട ഗണത്തില്‍പെട്ട 14,000ത്തിലേറെ കെട്ടിടങ്ങള്‍ ദക്ഷിണ മുംബൈയില്‍ മാത്രമുണ്ട്.