തിരുവെങ്കിടം പാനയോഗം വാദ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ വാദ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം(11,111) ചെണ്ടവിദ്വാന്‍ കലാനിലയം ഹരിയ്ക്കും കല്ലൂര്‍ ശങ്കരന്‍ സ്മാരക പുരസ്‌കാരം(5001) തിമില കലാകാരന്‍ കടവല്ലൂര്‍ കുഞ്ഞനും നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Poonthanam
Rugmani 700-200

പാനയോഗത്തിന്റെ 14 ാം വാര്‍ഷികവും ഗോപിവെളിച്ചപ്പാടിന്റെ ചരമദിനവുമായ ആഗസ്ത് ഏഴിന് ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.ഭാരവാഹികളായ ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ജയപ്രകാശ്,ശശി വാറണാട്ട്,എടവന ഉണ്ണികൃഷ്ണന്‍,ഷണ്‍മുഖന്‍ തെച്ചിയില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Vasudev Inn