ഇസ്റ വിദ്യാർത്ഥിക്കു യുഎൻ അസംബ്ലിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു
വാടാനപ്പള്ളി:തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന യുഎന്‍ മോഡല്‍ അസംബ്ലിയില്‍ പങ്കെടുക്കാൻ വാടാനപ്പള്ളി ഇസ്റ ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസൈർ മൂസക്കു ക്ഷണം.നവംബര്‍ 9 മുതല്‍ 12 വരെ നടക്കുന്ന ഏഷ്യ യൂത്ത് ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ് നാഷൻസിൽ ഇസ്റയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനാണ് അവസരം ലഭിച്ചത്.യുണൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലി, യു.എൻ.സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ യു.എൻ ന്റെ വ്യത്യസ്ഥ സമ്മേളനങ്ങളുടെ മോഡലുകളും മത്സരങ്ങളും ബാങ്കോംഗ് പരിപാടിയിൽ നടക്കും.
കേരളത്തിൽ നിന്ന് കാരന്തൂർ മർകസിനു കീഴിൽ നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ശരീഅ സിറ്റിയിലെ 8 ബാച്ച്ലർ വിദ്യാർത്ഥികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. നാദാപുരം പുതിയോട്ടിൽ മൂസ-സീനത്ത് ദമ്പതികളുടെ മകനായ മുസൈർ വാടാനപ്പള്ളി ഇസ്റയിലെ മദീനത്തുന്നൂർ ഓഫ് കാമ്പസിൽ സോഷ്യോളജി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.മുസൈറിനെ ഇസ്റ സെൻട്രൽ കമ്മിറ്റിയും വിദ്യാർത്ഥി യൂനിയൻ ‘നാദീ ദഅവ’യും അഭിനന്ദിച്ചു.