Header 1 vadesheri (working)

ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ വിദ്യാഭ്യാസ ധനസഹായം നൽകി

Above Post Pazhidam (working)

ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷനും, യു.എ.ഇ.യിലെ ഗുരുവായൂർ എൻആർ.ഐ. ഫോറവും സംയുക്തമായി എല്ലാ വർഷവും നടത്തി വരുന്ന  വിദ്യാഭ്യാസ ധനസഹായത്തിന്റെ 2019ലെ വിതരണം ഉത്ഘാടനം നഗര സഭ ചെയർ പേഴ്സൺ വി എസ്‌ രേവതി ഉൽഘാടനം ചെയ്തു .
അസോസിയേഷൻ പ്രസിഡൻ്റ് ഷാഫിർഅലി അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ  ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ടി.കെ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ, കൗൺസിലർ ശോഭ ഹരിനാരായണൻ  തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

 

ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ധനരായ കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള ധനസഹായം  ജി.യു.പി’ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. തെരഞ്ഞെടുത്ത 18 കുട്ടികൾക്കാണ് തുക കൈമാറിയത്.  മുൻ പ്രസിഡന്റ് ശശി വാറനാട്ട് ചടങ്ങിന് നേതൃത്വം നൽകി. ഗുരുവായൂരിലെ പ്രമുഖ സംഘടനാ പ്രതിനിധികളും,  പൗരപ്രമുഖരും, മാധ്യമ പ്രവർത്തകരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന്  ജനറൽ സെക്രട്ടറി സുമേഷ് കൊളാടി സ്വാഗതവും, ട്രഷറർ ബാല ഉള്ളാട്ടിൽ നന്ദിയും പറഞ്ഞു.

First Paragraph Rugmini Regency (working)