Header 1 vadesheri (working)

ഗുരുവായൂർ നഗര സഭയിൽ സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ , കോൺഗ്രസ് എച്ച് എസ്സിനെ ഉപരോധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ ടൗൺഹാളിലെ കിച്ചൻ ബ്ലോക്കിൽ ,കണ്ടിജന്റ് ജീവനക്കാർ
സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച നഗര സഭ താൽക്കാലിക ജീവനക്കാരനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷം നഗരസഭാ ഹെൽത്ത് സൂപ്പർവൈസറെ ഉപരോധിച്ചു. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാൻ കഴിയില്ലെന്ന് എച് എസ് നിലപാട് എടുത്തു . വാർത്ത വന്ന പത്രങ്ങൾ കോൺഗ്രസ് പ്രവർത്തകർ കാണിച്ചപ്പോൾ ചവറു പത്രങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് നിലപാട് എടുക്കാൻ കഴിയില്ലെന്ന് എച് എസ് ഉറച്ചു നിന്നു .

First Paragraph Rugmini Regency (working)

ഇതിൽ തീരുമാനമാകാതെ എച് എസിനെ പുറത്തേക്ക് വിടില്ലെന്ന് കോൺഗ്രസ് ബ്ളോക് സെക്രട്ടറി കെ പി ഉദയൻ പറഞ്ഞപ്പോൾ താൻ പിന്നീട് കാണിച്ച് തരാമെന്ന് ഉദയനെ ഭീഷണി പെടുത്തി സൂപ്രണ്ട് .ഇതോടെ പ്രവർത്തകരുടെ രോഷം തിളച്ചു മറിഞ്ഞു . വെല്ലുവിളി സ്വീകരിച്ച ഉദയൻ സൂപ്രണ്ടിനെ നഗര സഭ ഓഫീസിൽ നിന്നും പുറത്തേക്ക് ക്ഷണിച്ചു . ഇതിനിടെ ഒളികാമറ ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയതായി നഗര സഭ സെക്രട്ടറിയുടെ അറിയിപ്പ് പ്രതിപക്ഷത്തിന് ലഭിച്ചതോടെ ഉപരോധ സമരം അവസാനിപ്പിച്ചു .

new consultancy

Second Paragraph  Amabdi Hadicrafts (working)

കഴിഞ്ഞ ദിവസമാണ് ടൗൺഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കോൺഗ്രസ് പ്രതിഷേധ സമരത്തിന് ബാബു ആളൂർ, ആന്റോ തോമസ്, ബാലൻ വാറണാട്ട്, കെ.പി ഉദയൻ, ഒ.കെ.ആർ മണികണ്ഠൻ, ശശി വാറണാട്ട്, നിഖിൽ ജി കൃഷ്ണൻ, ഷൈലജ ദേവൻ, സി അനികുമാർ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, സി.എസ് സൂരജ്, ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ, വർഗീസ് ചീരൻ, സുഷ ബാബു, ശ്രീന സുവീഷ്, പി.ആർ പ്രകാശൻ എന്നിവർ നേതൃത്വം നൽകി

buy and sell new