മഹല്ലുകളുടെ ധാർമിക മുന്നേറ്റത്തിന് ഖുത്വബാഇന്റെ സേവനം മഹത്തരം: ചെറുവാളൂർ ഹൈദ്രൂസ് മുസ്ല്യാർ
ഗുരുവായൂർ: മഹല്ലുകളെ ധാർമികമായി മുന്നോട്ട് നയിക്കുന്നതിലും ഇസ് ലാമിന്റെ യഥാർത്ഥ ആശയാദർശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും ജംഇയ്യത്തുൽ ഖുത്വബാഇന്റെ സേവനം നിസ്തുലമാണെന്ന് ചെറുവാളൂർ ഹൈദ്രൂസ് മുസ്ല്യാർ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ തൃശൂർ ജില്ല സംഗമം തൈക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുലൈമാൻ ദാരിമി ഏലംകുളം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം സമൂഹത്തിന്റെ നാനോ മ്മുഖ പുരോഗതികൾക്കായി മഹല്ലുകളിൽ എസ്.എം.എഫ് നടത്തി വരുന്ന പദ്ധതികൾ ഖത്വീബ്മാർ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.എം. മുഹ്യുദ്ദീൻ മുസ്ല്യാർ ആലുവ പ്രാർത്ഥനക്ക് നേതൃത്വം നൽകി.”പ്രബോധനം: അനുബന്ധം തേടുന്ന കേരള മോഡൽ” എന്ന വിഷയത്തിൽ ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസ് നടത്തി. ക്യൂ.എസ്.ആർ വിതരണം ഹംസ ബിൻ ജമാൽ റംലി ഇല്യാസ് ഫൈസി പാലപ്പിള്ളിക്ക് നൽകി നിർവഹിച്ചു.
എ.വി അബൂബക്കർ അൽ ഖാസിമി, ബഷീർ ഫൈസി ദേശമംഗലം, നാസർ ഫൈസി തിരുവത്ര, അബ്ദുൽ കരീം ഫൈസി പൈങ്കണ്ണിയൂർ, ഹംസ ബിൻ ജമാൽ മാലി, ഇസ്മാഈൽ റഹ്മാനി, ബഷീർ കല്ലേപാടം, മഅറൂഫ് വാഫി, ഹംസ അൻവരി മോളൂർ എന്നിവർ പ്രസംഗിച്ചു.