Header 1 vadesheri (working)

പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്‌ക്കാമ കർമ്മയോഗി പുരസ്‌ക്കാര സമർപ്പണവും നടന്നു.

Above Post Pazhidam (working)

ഗുരുവായൂർ : പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്‌ക്കാമ കർമ്മയോഗി പുരസ്‌ക്കാര സമർപ്പണവും നടന്നു. ഗുരുവായൂർ നാരായണലായത്തിൽ നടന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്‌ക്കാര ജേതാവ് പി ചിത്രൻ നമ്പൂതിരിപ്പാടിന് നിഷ്‌ക്കാമ്മ കർമ്മയോഗി പുരസ്‌കാരം കുമ്മനം രാജശേഖരൻ സമ്മാനിച്ചു. ചൊവ്വല്ലൂർകൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. എം മാധവൻകുട്ടി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സംപൂജ്യ സ്വാമി സന്മയാനന്ദ സരസ്വതി, ആഞ്ഞം മധുസൂദനൻ നമ്പൂതിരിപ്പാട്, ജി.കെ ഗോപാലകൃഷ്ണൻ പി. ചിത്രൻ നമ്പൂതിരിപ്പാട്, ആലക്കൽ രാധാകൃഷ്ണൻ, ജയറാം ആലക്കൽ എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)