Madhavam header
Above Pot

ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യി​ട്ടുണ്ട് : പി ജയരാജൻ

കണ്ണൂർ : പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് സി​പി​എം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​ന്‍. സാ​ജ​ന്‍റെ കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്നി​ല്‍ ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ത് ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ആ​ന്തൂ​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ശ്യാ​മ​ള​യ്ക്കു തെ​റ്റു പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​ത്. ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യെ​ന്ന്, രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ത്ത ജ​യ​രാ​ജ​നെ ത​ള്ളി​യാ​യി​രു​ന്നു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഈ വി​ല​യി​രു​ത്ത​ല്‍. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ജ​യ​രാ​ജ​ന്‍ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്. സാ​ജ​നെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ട് അ​വി​ടു​ത്തെ സെ​ക്ര​ട്ട​റി, എ​ന്‍​ജി​നീ​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. കെ​ട്ടി​ട​നി​ര്‍​മ്മാ​ണ​ച്ച​ട്ടം അ​നു​സ​രി​ച്ച് അ​നു​മ​തി കൊ​ടു​ക്കേ​ണ്ട​തും മ​റ്റും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​ണ്- ജയരാജൻ കൂട്ടിച്ചേർത്തു.

Astrologer

new consultancy

എ​ന്നാ​ല്‍, സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ശ്യാ​മ​ള ടീ​ച്ച​റാ​ണ് അ​വി​ടു​ത്തെ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍. അ​വ​ര്‍​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ആ ​ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​ന്നി​ട്ടു​ണ്ട്. ശ്യാ​മ​ള​ടീ​ച്ച​റി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച ഉ​ണ്ട്. അ​ത് ടീ​ച്ച​ര്‍ ഉ​ള്‍​ക്കൊ​ള്ള​ണം- ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

buy and sell new

Vadasheri Footer