Post Header (woking) vadesheri

കണ്ണൂരിലെ സാജന്റെ മരണം ,പി കെ ശ്യാമളക്കെതിരെ കലക്ടർക്ക് പരാതി നൽകി

Above Post Pazhidam (working)

കണ്ണൂർ : കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്സനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കലക്ടർക്ക് പരാതി നൽകി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാജന്റെ സഹോദരൻ ശ്രീജിത്ത് ആണ് കലക്ടർക്ക് പരാതി സമർപ്പിച്ചത്.
നഗരസഭാ ചെയർ പേർസൺ ശ്യാമളയുടെ ദുരഭിമാനമാണ് പിന്നീട് പകയായി മാറിയതെന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകി. മരണത്തിന് കാരണം നഗരസഭാ ചെയർപേഴ്സൻ തന്നെയാണെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി സാജന്റെ കുടുംബം പറഞ്ഞു.

Arya bhavan inner

new consultancy

Second Paragraph  Sarovaram(working)

ഇതിനിടെ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സാജന്‍റെ ഭാര്യ വീണ്ടും രംഗത്ത്. പ്രശ്നത്തിൽ പി ജയരാജൻ ഇടപെട്ടതിൽ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. ജയരാജന്‍റെ മകന്‍റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞു പോലും അപമാനിച്ച് സംസാരിച്ചു. ‘ഞാനീ കസേരയിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് പെർമിറ്റ് കിട്ടില്ലെ’ന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന മാധ്യമങ്ങളോട് പറഞ്ഞു. പല തവണ പെർമിറ്റ് കിട്ടാതായപ്പോൾ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു. ഇനിയും ജയരാജനെ കണ്ടാൽ അവർക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ദ്രോഹിക്കുമെന്ന് സാജേട്ടൻ പറഞ്ഞു’, ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീന പറയുന്നു.
”പെർമിറ്റ് തരാതായപ്പോൾ എന്‍റെ അച്ഛൻ പോയി ഇവരെ കണ്ടു. വയസ്സായ എന്‍റെ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. നിങ്ങളോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്. ഇതൊക്കെ നിങ്ങളാരാ ചോദിക്കാൻ എന്നാണ് ചോദിച്ചത്”, ബീന പറയുന്നു.

Third paragraph Saravan bhavan

സമവായം തേടി സിപിഎം നേതൃത്വം സാജന്‍റെ ഭാര്യ ബീനയെയും കുടുംബാംഗങ്ങളെയും കണ്ടിരുന്നു. ശ്യാമളക്കെതിരായ ആരോപണങ്ങളെല്ലാം പാർട്ടി നേതൃത്വത്തോട് പറഞ്ഞു. ശ്യാമളക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് നേതാക്കൾ പോയതെന്നും ബീന പറഞ്ഞു.
പ്രശ്നത്തിൽ തലശ്ശേരി ധർമശാലയിൽ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് സിപിഎം നടത്താനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്തു വരുന്നത്. പി കെ ശ്യാമളക്കെതിരെ പാർട്ടി നടപടിയടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. പി ജയരാജനടക്കം പങ്കെടുക്കുന്ന യോഗത്തിൽ സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചേക്കും.

First Paragraph Jitesh panikar (working)

അതേസമയം പികെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് തുടർ നടപടികളുണ്ടാകും. പൊലീസ് ഇന്നലെ ബീനയുടെ മൊഴിയെടുത്തിരുന്നു. കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തിയ വിജിലൻസ് ടൗൺ പ്ലാനിംഗ് വിഭാഗം ശനിയാഴ്ച റിപ്പോർട്ട് നൽകിയേക്കും. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു

buy and sell new