Post Header (woking) vadesheri

ജില്ലയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആയൂർവേദം) ഡോ. എസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ടി വി അനുപമ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എം എസ് സമ്പൂർണ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൻ വി ശ്രീവത്സ്, ആയൂർവേദ മെഡിക്കൽ അസോസിയേഷൻ സെക്രട്ട്‌റി ഡോ. കെ ബി സജു എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. മറിയാമ്മ ജോൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. റെനി എം കെ നന്ദിയും പറഞ്ഞു. യോഗപരിശീലനത്തിന് ശേഷം ഇരിങ്ങാലക്കുട ആയുഷ് ഗ്രാമം, തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാർ അവതരിപ്പിച്ച യോഗാ ഡാൻസും നടന്നു

Ambiswami restaurant