ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണിന്റെ ഫോട്ടോ എടുക്കൽ ആരംഭിച്ചു
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ചോറൂൺ ചടങ്ങുകളുടെയും തുലാഭാരത്തിന്റെയും ഫോട്ടോ എടുക്കൽ പുനഃരാരംഭിച്ചു . ഇതിന്റെ ഉത്ഘാടനം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഫോട്ടോ എടുത്ത് തന്നെ നിർവഹിച്ചു . ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് ,ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപിനാഥ് , കെ കെ രാമചന്ദ്രൻ , അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ , ക്ഷേത്രം ഡി എ ശങ്കുണ്ണി രാജ് തുടങ്ങിയവർ സംബന്ധിച്ചു . അഞ്ചു വർഷം മുൻപ് നിറുത്തി വെച്ച ഫോട്ടോ എടുക്കൽ ആണ് ഭരണസമിതി ആരംഭിച്ചത് .അഞ്ചു ഫോട്ടോ അടങ്ങിയ സി ഡിക്ക് നൂറു രൂപയും , പത്തു ഫോട്ടോ അടങ്ങുന്ന സി ഡി ക്ക് 200 രൂപയുമാണ് ദേവസ്വം ഈടാക്കുന്നത് . ഫോട്ടോ എടുത്ത് സി ഡിയിൽ ആക്കി കൊടുക്കുന്നതിനായി ആയിരം രൂപ ശമ്പളത്തിൽ ദിവസ വേതനത്തിന് ദേവസ്വം ആളുകളെ നിയമിച്ചിട്ടുണ്ട് . നേരെത്തെ കോടികണക്കിന് രൂപയാണ് ടെണ്ടർ നൽകുന്നതിലൂടെ ദേവസ്വ ത്തിന് ലഭിച്ചിരുന്നത് . ടെണ്ടറിലെ മറിമായം കാരണം അഞ്ചു വർഷം മുൻപ് ഫോട്ടോ എടുപ്പ് തന്നെ ഭരണ സമിതി നിറുത്തി വെക്കുകയായിരുന്നു .